• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി കോഴിക്കോടും നഗരക്കാഴ്ചകൾ കാണാം; KSRTC ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നു; ടിക്കറ്റ് നിരക്ക് 200 രൂപ

ഇനി കോഴിക്കോടും നഗരക്കാഴ്ചകൾ കാണാം; KSRTC ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നു; ടിക്കറ്റ് നിരക്ക് 200 രൂപ

തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്

  • Share this:

    കോഴിക്കോട്: തിരുവനന്തപുരത്തിന് സമാനമായി നഗരക്കാഴ്ചകൾ കാണിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ സർവീസ് കോവിക്കോടും ആരംഭിക്കുന്നു. യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് കെഎസ്ആർടിസി കോഴിക്കോട് നഗരത്തിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.

    കോഴിക്കോട് നഗരത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ഡബിൾ ഡെക്കർ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കടന്നുപോകുക.

    തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

    വിദേശരാജ്യങ്ങളിൽ ഉൾപ്പടെ വൻ നഗരങ്ങളിൽ സമാനമായരീതിയിൽ ഡബിൾ ഡെക്കർ ബസ് സർവീസുകളുണ്ട്. ഈ മാതൃക പിന്തുടർന്ന് തിരുവനന്തപുരത്ത് തുടങ്ങിയ ഡബിൾ ഡെക്കർ സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് കോഴിക്കോട് നഗരത്തിൽ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസിലൂടെ കോഴിക്കോട് നഗരക്കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.

    Published by:Anuraj GR
    First published: