ധൈര്യമായി മീൻ കഴിക്കാം; MSC ELSA 3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
നിലവിൽ മത്സ്യ സമ്പത്ത് സുരക്ഷിതമാണെന്നും കുഫോസിന്റെ പ്രാഥമിക പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട ലൈബീരിയൻ ചരക്കുകപ്പലായ 'എം എസ് സി എൽസ-3'യിൽ നിന്നും രാസവസ്തുക്കളൊന്നും തന്നെ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് നടത്തിയ പഠനം. കടലിലെ മത്സ്യം കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും നിലവിൽ മത്സ്യ സമ്പത്ത് സുരക്ഷിതമാണെന്നും പ്രാഥമിക പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കടലിലേക്ക് വീണ കണ്ടെയ്നറുകളിൽ ചിലതിലുണ്ടായിരുന്ന കാൽസ്യം കാർബണൈഡ് കടലിൽ കലർന്നിട്ടില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നൽകും
കപ്പലിൽ 643 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. ഇതിൽ 73 എണ്ണം ശൂന്യമായ കണ്ടെയ്നറുകളായിരുന്നു.13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ് 43 കണ്ടെയ്നറുകളിലുണ്ടായിരുന്നത്.തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം.
കപ്പലപകടത്തിന് ശേഷം രാസ വസ്തുക്ക കടലിൽ കലർന്നെന്നുള്ള ആശങ്കയിൽ മത്സ്യ കഴിക്കുന്നതിൽ ജനങ്ങൾക്ക് വലിയ തോതിലുള്ള ഭീതി നിലനിന്നിരുന്നു. ഇതോടെയാ് കുഫോസ് പഠനം നടത്താൻ തീരുമാനിച്ചത്. കൊല്ലം, ആലപ്പുഴ തീര മേഖലയിൽ നിന്ന് ശേഖരിച്ച കടൽ വെള്ള സാമ്പിൾ പരിശോധനയിൽ കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ലെന്ന് വ്യക്തമായി. ക്രമാതീതമായി കാൽസ്യം കാർബൈഡ് കടൽ വെള്ളത്തിൽ കലർന്നാൽ മീൻ മുട്ടകൾ നശിക്കുകയും ഇത് വരും വർഷത്തെ മത്സ്യ ലഭ്യത കറയ്ക്കുവാനും കാരണമാകും. നിലവിൽ ഇത്തരമൊരു സാഹചര്യമില്ലെന്നാണ് പഠനത്തിൽ പറയുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 18, 2025 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധൈര്യമായി മീൻ കഴിക്കാം; MSC ELSA 3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം