Thrikkakara By-Election| 'തൃക്കാക്കരയിൽ ഇടതുപ്രചാരണത്തിന് ഉണ്ടാകും, കോൺഗ്രസുകാരനായി തുടരും': കെ വി തോമസ്

Last Updated:

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോൾ ഇടതു ക്യാമ്പിലേക്ക് എന്ന് ഉറപ്പിക്കുകയാണ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനോടാെപ്പം ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും.

കെ.വി തോമസ്
കെ.വി തോമസ്
കാെച്ചി : ഇടതു മുന്നണിയുടെ തൃക്കാക്കര (Thrikkakara) തെരഞ്ഞെടുപ്പ് കൺവെൻഷനിൽ (LDF Election Convention) പങ്കെടുക്കാൻ കെ വി തോമസ് (KV Thomas). ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കോൺഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ് ന്യൂസ് 18 നോട് പറഞ്ഞു.
തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോൾ ഇടതു ക്യാമ്പിലേക്ക് എന്ന് ഉറപ്പിക്കുകയാണ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനോടാെപ്പം ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. പക്ഷേ താൻ കോൺഗ്രസുകാരനായി തുടരും. എ ഐ സി സി അംഗമാണ് താൻ. ജനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ വികസനത്തിന് ഒപ്പം നിൽക്കുന്നത്. വികസനം കാെണ്ടു വരുന്നത് ഇപ്പോൾ പിണറായി വിജയനാണ്. സിൽവർ ലെെൻ പദ്ധതി നാടിന് ആവശ്യമാണ്. തൃക്കാക്കരയിൽ വികസന രാഷ്ട്രീയം പറയാൻ താൻ ഉണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു.
advertisement
പത്ത് വോട്ടിന് വേണ്ടി വികസനത്തെ തള്ളി പറയരുത്. കോൺഗ്രസ് നേതാക്കാൾ ഇപ്പോൾ ചെയ്യുന്നത് അതാണ്. കാെച്ചിയിൽ വികസനം കാെണ്ടു വന്നത് കാലാകാലങ്ങളിലെ സർക്കാരുകളാണ്. കെ കരുണാകരന്റെ സംഭാവന പറയാതിരിക്കാൻ ആവില്ല. കൊച്ചിയിൽ വികസനം കാെണ്ടു വന്നത് കോൺഗ്രസ് ആണെന്ന യുഡി എഫ് നേതാക്കളുടെ പ്രതികരണം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
എറണാകുളം ജില്ലയിലെ വികസനത്തിന് ഏറ്റവും പങ്കാളിത്തം വഹിച്ചത് താനാണെന്നും കെ വി തോമസ് പറഞ്ഞു.
യു ഡി എഫ് കൺവെൻഷനിലേക്ക് വിളിച്ചിട്ടില്ലെന്നും കാണാമെന്ന് പറഞ്ഞിട്ടും ഉമാ തോമസ് മറുപടി തന്നില്ലെന്നും കെവി തോമസ് പറഞ്ഞു. ചില നേതാക്കൾ വ്യക്തിപരമായ തൽപര്യം മൂലം ഉമയെ അകറ്റി നിർത്തുകയാണ്. എന്നാൽ കെ വി തോമസ് തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. നാളെ മാധ്യമങ്ങളോട് കെ വി തോമസ് നിലപാട് വ്യക്തമാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| 'തൃക്കാക്കരയിൽ ഇടതുപ്രചാരണത്തിന് ഉണ്ടാകും, കോൺഗ്രസുകാരനായി തുടരും': കെ വി തോമസ്
Next Article
advertisement
അടിച്ച് പൂസായി സ്വന്തം കാറിൽ ചെക്കിങ്ങിനിറങ്ങി പിഴയിട്ട MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
അടിച്ച് പൂസായി സ്വന്തം കാറിൽ ചെക്കിങ്ങിനിറങ്ങി പിഴയിട്ട MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
  • എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനു സസ്പെന്‍ഡ്.

  • മദ്യലഹരിയില്‍ ഓടിച്ച ബിനുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയതോടെ സസ്പെന്‍ഷന്‍ നടപ്പാക്കി.

  • ബിനുവിനെതിരേ തൃക്കാക്കര പൊലീസ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു, വിശദമായ അന്വേഷണം നടക്കും.

View All
advertisement