നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ കോർപ്പറേഷനിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

  കണ്ണൂർ കോർപ്പറേഷനിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

  53 സ്ഥാനാർഥികളുടെ പട്ടികയാണ് എൽ.ഡി.എഫ്. പ്രഖ്യാപിച്ചത്

  കണ്ണൂർ കോർപറേഷൻ കാര്യാലയം

  കണ്ണൂർ കോർപറേഷൻ കാര്യാലയം

  • Share this:
  കണ്ണൂർ: കണ്ണൂരിൽ ജില്ലാ പഞ്ചായത്തിന് പുറകെ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയും ആദ്യം പുറത്തുവിട്ട് എൽ.ഡി.എഫ്.

  പൊടിക്കുണ്ട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ ആണ് പട്ടികയിലെ പ്രധാന സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ മേയർ സ്ഥാനത്തേക്ക് സുകന്യ പരിഗണിക്കപ്പെടും.

  പ്രതിപക്ഷ നേതാവ് എൻ. ബാലകൃഷ്ണൻ ഉൾപ്പെടെ എൽ.ഡി.എഫ്. കോർപറേഷൻ കൗൺസിലർമാരായ ഏഴുപേർ ഇത്തവണ വീണ്ടും മത്സര രംഗത്തുണ്ട്. മുൻ മേയർ ഇ.പി. ലത പട്ടികയിൽ ഇല്ല.

  വലിയന്നൂരിൽ നിന്ന് മത്സരിക്കുന്ന കെ. റോജയും താഴെ ചൊവ്വയിൽ നിന്ന് മത്സരിക്കുന്ന എസ്. ഷഹീദയും ജനറൽ സീറ്റുകളിലാണ് ജനവിധി തേടുന്നത്.

  "ജനറൽ സീറ്റിലേക്ക് കൂടി സ്ത്രീകളെ പരിഗണിക്കുന്നത് കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായ ഇടതുപക്ഷത്തിന്റെ ജനാധിപത്യ രീതിയാണ് പ്രകടമാകുന്നത് ", സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം. പി. ജയരാജൻ വ്യക്തമാക്കി.  53 സ്ഥാനാർഥികളുടെ പട്ടികയാണ് എൽ.ഡി.എഫ്. പ്രഖ്യാപിച്ചത്. ആലിങ്കീൽ, പള്ളിപ്രം എന്നീ ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ്. കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി കൺവീനർ എൻ. ചന്ദ്രൻ അറിയിച്ചു

  യു.ഡി.എഫ്.ൻറെ സ്ഥാനാർഥി ചർച്ചകളും അന്തിമഘട്ടത്തിലാണ്. 55 ഡിവിഷനുകൾ ഉള്ള കണ്ണൂർ കോർപ്പറേഷനിൽ 20 സീറ്റിൽ മത്സരിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ 18 സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്.

  കോൺഗ്രസ് വിമതൻ പി.കെ. രാകേഷ് തെരഞ്ഞെടുക്കപ്പെട്ട പഞ്ഞിക്കയിൽ ഡിവിഷൻ കഴിഞ്ഞ തവണ യു.ഡി.എഫ്. ലീഗിനാണ് നൽകിയിരുന്നത്. അത് കോൺഗ്രസിന് നൽകി പകരം വാരം ഡിവിഷനിൽ ലീഗ് മത്സരിക്കും. മുൻ മേയർ സുമാ ബാലകൃഷ്ണൻ മത്സരിക്കാൻ താത്പര്യമില്ലന്ന് അറിയിച്ചു.

  ഇത്തവണ എല്ലാ ഡിവിഷനിലും സ്ഥാനാർഥികളെ നിർത്തി ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബി.ജെ.പി.യും. ടെമ്പിൾ ഡിവിഷനിൽ കാര്യമായ സ്വാധീനം ബി.ജെ.പി.ക്കുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ താമര വിരിയും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
  Published by:user_57
  First published: