'ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൂടി; സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല': എം വി ഗോവിന്ദൻ
- Published by:Rajesh V
- news18-malayalam
Last Updated:
'വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞു'
തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്നുവെന്നും 17,35,175 വോട്ടിന്‍റെ വർധനവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞു. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ച് പിടിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചപ്പോൾ തിരഞ്ഞെടുപ്പ് നേരിടുന്നതിൽ സംഘടനക്ക് ദൗർബല്യം ഉണ്ടായതായി എം വി ഗോവിന്ദൻ പറഞ്ഞു. അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായി. സംഘടനാ ദൗർബല്യവും പരാജയത്തിന് കാരണമായി. ഭരണവിരുദ്ധ വികാരമില്ല. സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ളപ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏത് നിമിഷവും ഏത് കോൺഗ്രസുകാരനും ബിജെപിയിൽ ചേർന്നേക്കാമെന്ന അവസ്ഥയാണുള്ളത്. വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാൻ ശ്രമം നടന്നു. കോൺഗ്രസുകാർക്ക് ബിജെപിയായി മാറാൻ ഒരു പ്രയാസവുമില്ല എന്നതാണ് മറ്റത്തൂരിൽ കണ്ടത്. ജില്ലാ നേതൃത്വത്തിന്റെ പൂർണപിന്തുണയോടെയാണ് കൂറുമാറ്റം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിനെ ന്യായീകരിച്ചു. വോട്ട് കൈമാറ്റത്തിന് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
മുസ്ലിം ലീഗ് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കൂട്ടുപിടിച്ചു. ഇവരെ ഉപയോഗപ്പെടുത്തി കള്ളപ്രചാരവേല നടത്തിയെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ട് പിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുമുന്നണികളും. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 43 ഇടങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തൊട്ടാകെ ഇതേ രീതിയിൽ പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിൽ പ്രതിപക്ഷ പ്രചാരണം തിരിച്ചടിയുണ്ടാക്കി. വിശ്വാസം തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു.
advertisement
അത് വർഗീയതയാണെന്നും മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ പ്രചാരണം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Summary: CPM State Secretary M. V. Govindan stated that the vote percentage in the Local Body elections has increased compared to the Lok Sabha elections, with an increase of 1,735,175 votes in this election. He was speaking to the media after the CPI(M) leadership meeting. He noted that according to the voting figures, the LDF holds a clear lead in 60 assembly constituencies. He further added that both the UDF and the BJP saw a decrease in their vote shares compared to the Lok Sabha elections. He expressed confidence that with proper political campaigning and organizational excellence, the party can definitely reclaim its ground in the next elections.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 29, 2025 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൂടി; സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല': എം വി ഗോവിന്ദൻ







