സ്വർണക്കടത്തിൽ ഖുര്‍ആനെ പ്രതിരോധ മാര്‍ഗമാക്കുന്ന സർക്കാരിന് ശബരിമലയേക്കാള്‍ വലിയ തിരിച്ചടി കിട്ടും: എന്‍.കെ. പ്രേമചന്ദ്രന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മതമൗലികവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. ഇസ്ലാമിക വിശ്വാസത്തേയും ഖുര്‍ആനേയും അവഹേളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍നിന്നും മയക്ക് മരുന്ന് കേസില്‍നിന്നും രക്ഷ നേടാൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പ്രതിരോധ മാര്‍ഗമാക്കി നടത്തുന്ന പ്രസ്താവന തുടര്‍ന്നാല്‍ ശബരിമലയേക്കാള്‍ വലിയ തിരിച്ചടി സര്‍ക്കാരിന് ലഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യു.ഡി.എഫ്. എം.പിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍.
മതമൗലികവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. ഇസ്ലാമിക വിശ്വാസത്തേയും ഖുര്‍ആനേയും അവഹേളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഖുര്‍ആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഖുര്‍ആന്‍ കൊണ്ടു വന്നതിലല്ല, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതും തൂക്കത്തിലുണ്ടായ വ്യത്യാസവുമാണ് പ്രശ്‌നമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിച്ച് ഖുര്‍ആന്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നെങ്കിൽ യു.ഡി.എഫും എതിര്‍ക്കുമായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
advertisement
ബെംഗളൂരുവില്‍ നിന്നുള്ള ബി.ജെ.പി എംപി സ്വര്‍ണക്കടത്തിൽ കേരള സർക്കാരിനെ വിമർശിച്ചപ്പോൾ യു.ഡി.എഫ് എം.പിമാർ മിണ്ടാതിരുന്നത് ബി.ജെ.പിയുടെ ചെലവില്‍ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി. വളര്‍ന്നാല്‍ പ്രശ്‌നമില്ലെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കടത്തിൽ ഖുര്‍ആനെ പ്രതിരോധ മാര്‍ഗമാക്കുന്ന സർക്കാരിന് ശബരിമലയേക്കാള്‍ വലിയ തിരിച്ചടി കിട്ടും: എന്‍.കെ. പ്രേമചന്ദ്രന്‍