കോവിഡ് 19 രോഗബാധ ക്രിമിനൽ കുറ്റമാണോ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി
Last Updated:
രോഗികളെ കുറ്റവാളികള്‍ക്ക് സമാനമായി കണക്കാക്കി ടെലഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി സ്വകാര്യത നശിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയുടെ പേരില്‍ കേസെടുക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
കൊല്ലം: കോവിഡ് 19 രോഗബാധ ക്രിമിനല്‍ കുറ്റകൃത്യത്തിന് സമാനമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. രോഗികളെ കുറ്റവാളികള്‍ക്ക് സമാനമായി കൈകാര്യം ചെയ്യുന്ന ധാര്‍ഷ്ട്യം മൗലിക അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നവരുടെ ടെലഫോണ്‍ വിവരങ്ങളാണ് അന്വേഷണത്തിന്‍റെ പേരില്‍ പൊലീസ് സമാഹരിക്കുന്നത്. കോവിഡ് രോഗികള്‍ എന്തുകുറ്റം ചെയ്തിട്ടാണ് ടെലഫോണ്‍ വിവരങ്ങള്‍ സമാഹരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോവിഡ് രോഗബാധിതരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്ന നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം രോഗബാധ നിയന്ത്രിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. കേരളത്തില്‍ മാത്രം ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ മുന്‍ഗണന പൊലീസിനു നല്‍കുന്ന മുഖ്യമന്ത്രി നിയമനിഷേധമാണ് നടത്തുന്നത്. പൗരന്‍റെ സ്വകാര്യതയ്ക്കുളള അവകാശത്തെയാണ് സര്‍ക്കാര്‍ ഹനിക്കുന്നത്.
സ്പ്രിംഗ്ളറിന്‍റെ മറവില്‍ കോവിഡ് നിരീക്ഷണത്തിലുളളവരുടെയും വിദ്യാഭ്യാസത്തിന്‍റെ മറവില്‍ വിദ്യാര്‍ത്ഥികളുടെയും സ്വകാര്യതയില്‍ കടന്നുകയറിയ സര്‍ക്കാര്‍ കോവിഡിന്‍റെ പേരില്‍ പൗരന്‍റെ സ്വകാര്യതയ്ക്കുളള അവകാശത്തെയാണ് കവര്‍ന്നെടുക്കുന്നത്. ടെലഫോണ്‍ വിവരങ്ങളില്‍ നിന്നും ഒരു കാരണവശാലും രോഗികളുടെ സമ്പര്‍ക്കം കണ്ടെത്താന്‍ കഴിയില്ല. ഫോണ്‍ കോളിലൂടെ പകരുന്ന രോഗമല്ല കോവിഡ്.
advertisement
രോഗി ഏതെല്ലാം ടവറിന്‍റെ പരിധിയില്‍ എത്തിയിട്ടുണ്ടെന്നു മാത്രമേ അറിയാന്‍ കഴിയൂ. വാഹനത്തില്‍ യാത്ര ചെയ്ത ആളാണെങ്കില്‍ ടവര്‍പരിധി ലഭിച്ചാലും പുറത്തിറങ്ങിയില്ലെങ്കില്‍ സമ്പര്‍ക്കമുണ്ടാവില്ല. ടെലഫോണ്‍ വിവരശേഖരത്തിലൂടെ കോവിഡിനെ പ്രതിരോധിക്കുന്നത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ടെലഫോണ്‍ വിവരങ്ങളെ ആശ്രയിച്ചിട്ടുളള സമ്പര്‍ട്ടക്കപട്ടികയും രോഗിയുടെ യാത്രാവിവരങ്ങളും തികച്ചും അശാസ്ത്രീയമാണ്.
You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]
കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതമല്ല പൊലീസ് ടെലഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. കോവിഡിന്‍റെ പുകമറ സൃഷ്ടിച്ച് പൊലീസിനെ ഉപയോഗിച്ച് കേരളത്തിലെ ഏത് പൗരന്‍റെയും വിവരങ്ങള്‍ ചോര്‍ത്തുന്നതിനും അത് രാഷ്ട്രീയതാല്പര്യത്തിനും സ്വന്തം താല്പര്യത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്നതിനുമുളള പുകമറയാണിത്.
advertisement
നാളിതുവരെ ആരുടെയെല്ലാം ടെലഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രതിയോഗികളുടെയും തുടങ്ങി ഏത് പൗരന്‍റെയും സ്വകാര്യതയിലേക്ക് കടന്നുകയറാനും അനധികൃതമായി വിവരം ശേഖരിക്കാനും പൊലീസിനെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
രോഗികളെ കുറ്റവാളികള്‍ക്ക് സമാനമായി കണക്കാക്കി ടെലഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി സ്വകാര്യത നശിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയുടെ പേരില്‍ കേസെടുക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2020 11:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19 രോഗബാധ ക്രിമിനൽ കുറ്റമാണോ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി