• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Sudhakaran | സുധാകരന് ആറ് വയസ്സുകാരന്‍റെ ബുദ്ധിയും ആറാളുടെ വലുപ്പവുമെന്ന് ഷംസീര്‍; എല്ലാം ജനം തിരിച്ചറിയുമെന്ന് സ്വരാജ്

K Sudhakaran | സുധാകരന് ആറ് വയസ്സുകാരന്‍റെ ബുദ്ധിയും ആറാളുടെ വലുപ്പവുമെന്ന് ഷംസീര്‍; എല്ലാം ജനം തിരിച്ചറിയുമെന്ന് സ്വരാജ്

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പുലഭ്യം പറയാന്‍ സുധാകരന് ആരാണ് അവകാശം കൊടുത്തതെന്നും സ്വരാജ് ചോദിച്ചു.

 • Share this:
  മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayi Vijayan) കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ (K.Sudhakaran) പരാമര്‍ശം തൃക്കാക്കരയില്‍ പ്രചരണായുധമാക്കി എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇരുമുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചരണം നടത്തുന്നതിനിടെയാണ് സുധാകരന്‍റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം സിപിഎം രാഷ്ട്രീയ ആയുധമാക്കുന്നത്. സുധാകരന്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവുമുള്ള നേതാവാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന്‍ മലയാളികളെ ഒന്നാകെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ സംസ്‌കാര സമ്പന്നരായ വോട്ടര്‍മാര്‍ ഇതെല്ലാം തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

  'കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്‍മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. സുധാകരന്‍ നടത്തുന്ന പ്രസ്താവന കെപിസിസിക്ക് തന്നെ ബാധ്യതയാവുകയാണ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്ന് എ.എന്‍ ഷംസീര്‍ തൃക്കാക്കരയില്‍ പറഞ്ഞു.

   Also Read- മുഖ്യമന്ത്രിയ്‌ക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം അപലപനീയം; നിയമ നടപടി സ്വീകരിക്കും; ഇപി ജയരാജന്‍

  മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്നാണ് കേരളത്തിന്റെ പൊതുവികാരം. സംസാരിക്കുമ്പോള്‍ മാന്യത പുലര്‍ത്തണം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചിന്തന്‍ ശിബിരമൊന്നും നടത്തിയതുകൊണ്ട് കാര്യമില്ല. കെസിപിസി പ്രസിഡന്റുമാര്‍ക്ക് എങ്ങനെ മാന്യമായി സംസാരിക്കാമെന്ന ക്ലാസാണ് നല്‍കേണ്ടതെന്നും ഷംസീര്‍ പരിഹസിച്ചു.

  സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിന് സമയംനോക്കി കാത്തിരിക്കുന്ന നേതാവാണെന്നും ഗൗരവമുള്ള പരിശോധനയ്‌ക്കോ ചര്‍ച്ചയ്‌ക്കോ പോലും വിധേയമാക്കാന്‍ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റവുമാണ് സുധാകരന്‍റേതെന്നും സ്വരാജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പുലഭ്യം പറയാന്‍ സുധാകരന് ആരാണ് അവകാശം കൊടുത്തതെന്നും സ്വരാജ് ചോദിച്ചു.

  അതേസമയം പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി കെ.സുധാകരന്‍  രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയിട്ടില്ല. താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരൻ പറഞ്ഞു.

  Also Read- 'തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെ'; വിഡി സതീശന്‍

  താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. ഞാൻ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

  ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് രംഗത്തുവന്നത്. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിപ്പണിയെടുക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു.

  തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.

  '' ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയില്‍നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ പറയുന്നുള്ളൂ''- സുധാകരന്‍ പറഞ്ഞു.
  Published by:Arun krishna
  First published: