ഗവർണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് LDF; നവംബര്‍ 15-ന് രാജ്ഭവന് മുന്നില്‍ ധർണ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധത്തിനൊരുങ്ങി എൽഡിഎഫ്. നവംബർ 15ന് രാജ്ഭവന് മുന്നിൽ ധര്‍ണ നടത്താൻ മുന്നണി തീരുമാനം. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
രാജ്ഭവന് മുന്നിലെ ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും. കേരളത്തിലെ ജനത ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍അജന്‍ഡയാണ്. കേരളത്തിനു പുറമെ തമിഴിനാട്, പശ്ചിമ ബെംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം.
advertisement
ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ പദവില്‍നിന്നു ഗവര്‍ണറെ നീക്കുന്നത് എൽഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2022 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് LDF; നവംബര്‍ 15-ന് രാജ്ഭവന് മുന്നില്‍ ധർണ