വിരമിക്കും മുന്‍പ് കേരള സര്‍വകലാശാല വിസിക്കെതിരെ നടപടി ? ഗവര്‍ണര്‍ ഇന്ന് മടങ്ങിയെത്തും

Last Updated:

സുപ്രീംകോടതിവിധി മറ്റു സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർക്ക് ബാധകമാക്കാമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് 5 വിസിമാരുടെയും ഭാവി അനിശ്ചിതത്വം തുടരുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടാണ് വിഷയത്തില്‍ ഏറ്റവും നിര്‍ണായകം.
അതേസമയം , തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന കേരള സര്‍വകലാശാല വിസി ഡോ.വി.പി മഹാദേവന്‍ പിള്ളയ്ക്കെതിരായ അച്ചടക്ക നടപടിയും ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.പ്രവൃത്തിദിനം ശനിയാഴ്ച കഴിഞ്ഞെങ്കിലും തിങ്കളാഴ്ച അർധരാത്രിവരെ മഹാദേവൻപിള്ളയാണ് വി.സി.
അവധിയാണെങ്കിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടേറിയറ്റ് പ്രവർത്തിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. 25-ന് അദേഹം ഡൽഹിക്ക് മടങ്ങുംമുമ്പ് ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അവസാന നിമിഷം വിസിക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്.
advertisement
നിയമനത്തിനായി പാനലിനുപകരം ഒരുപേരുമാത്രം വി.സി.നിർണയസമിതി ശുപാർശചെയ്തെന്നതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കെടിയു വിസി നിയമനം റദ്ദാക്കിയത്. സമാനസ്ഥിതിയാണ് എം.ജി, കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, മലയാളം സർവകലാശാലകളിലുമുള്ളത്. ഈ സർവകലാശാലകളിലും വിസി പദവിയിലേക്ക് ഒറ്റപ്പേര് മാത്രമാണ് ശുപാർശചെയ്തിരുന്നത്.
സുപ്രീംകോടതിവിധി മറ്റു സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർക്ക് ബാധകമാക്കാമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാല്‍  ഇത്രയും കടുത്ത നിലപാടിലേക്ക് ഗവർണർ ഉടന്‍ പോകുമോയെന്ന കാര്യം വ്യക്തമല്ല.
advertisement
അതേസമയം, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിരമിക്കും മുന്‍പ് കേരള സര്‍വകലാശാല വിസിക്കെതിരെ നടപടി ? ഗവര്‍ണര്‍ ഇന്ന് മടങ്ങിയെത്തും
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement