അടൂർ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം

Last Updated:

പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു

അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ് സി- എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ അടൂരിനെതിരെ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നവാഗത സംവിധായകർക്ക് ഒന്നരക്കോടി ഫണ്ട് നല്‍കുന്നതിന് പകരം മൂന്ന് ആളുകള്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞതെന്നും അത് ഒരു നയരൂപീകരണ യോഗത്തിലെ നിര്‍ദേശം മാത്രമായി കണ്ടാല്‍ മതിയെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.
‌സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്. എസ് സി - എസ്ടി കമ്മീഷനും മ്യൂസിയം പൊലീസിനുമാണ് അടൂരിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചത്. സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ പത്തുദിവസത്തിനുള്ളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലമ്പളളി മനുവിനോട് പൊലീസ് നിയമോപദേശം തേടുകയും പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗം നല്‍കുകയും ചെയ്തിരുന്നു.
ഇതും വായിക്കുക: യേശുദാസിനും അടൂർ ​ഗോപാലകൃഷ്ണനും എതിരെ അസഭ്യവർഷവുമായി വിനായകൻ
പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ എസ് സി എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ് എസി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്‍കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല.
advertisement
പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. സിനിമ നയരൂപീകരണയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഒരുനിര്‍ദേശമായി കണ്ടാല്‍ മതി. അത് ഒരു അധിക്ഷേപ പരാമര്‍ശമല്ലെന്നും പറയുന്നു. അടൂരിനെതിരെ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്.‌
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടൂർ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
Next Article
advertisement
'അവർ നടത്തിക്കോട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം, പകരം 150 എണ്ണം കൊണ്ടുവരും': മന്ത്രി ഗണേഷ് കുമാര്‍
'അവർ നടത്തിക്കോട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം, പകരം 150 എണ്ണം കൊണ്ടുവരും': മന്ത്രി ഗണേഷ് കുമാര്‍
  • 113 ഇലക്ട്രിക് ബസുകൾ തിരികെ നൽകാമെന്നും പകരം 150 പുതിയ ബസുകൾ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

  • കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല; ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ബസുകൾ നൽകും.

  • നിലവിൽ ബസുകളുടെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് എന്നിവ കെഎസ്ആർടിസിയുടേതാണെന്ന് മന്ത്രി.

View All
advertisement