യേശുദാസിനും അടൂർ ​ഗോപാലകൃഷ്ണനും എതിരെ അസഭ്യവർഷവുമായി വിനായകൻ

Last Updated:

ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്

വിനായകൻ
വിനായകൻ
കൊച്ചി: സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ കെ ജെ യേശുദാസിനുമെതിരേ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേർ വിനായകനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തി.
സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുംവിധം സംസാരിച്ചുവെന്നാണ് വിമർശനം ഉയർന്നത്.
സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.
നേരത്തെ, രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
യേശുദാസിനും അടൂർ ​ഗോപാലകൃഷ്ണനും എതിരെ അസഭ്യവർഷവുമായി വിനായകൻ
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement