പറവൂരിലെ ഭക്ഷ്യ വിഷബാധ; മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Last Updated:

ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നഗരസഭ അന്വേഷണ വിധേയമായി ഹോട്ടൽ അടപ്പിച്ചിരുന്നു.

കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
നോർത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പറവൂർ നഗരസഭ അന്വേഷണ വിധേയമായി ഹോട്ടൽ അടപ്പിച്ചിരുന്നു.
advertisement
തിങ്കളാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തി അടക്കമുള്ളവ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദിയും വയറുവേദനയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ് വിദ്യാര്‍ഥികളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പറവൂരിലെ ഭക്ഷ്യ വിഷബാധ; മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Next Article
advertisement
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന് നേരെ ആക്രമണം; തീകൊളുത്തിയപ്പോൾ കുളത്തിൽ ചാടി രക്ഷപ്പെട്ടു
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന് നേരെ ആക്രമണം; തീകൊളുത്തിയപ്പോൾ കുളത്തിൽ ചാടി രക്ഷപ്പെട്ടു
  • ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ച് തീകൊളുത്തിയെങ്കിലും കുളത്തിൽ ചാടി രക്ഷപ്പെട്ടു

  • ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

  • ഇടക്കാല സർക്കാരിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ 2900 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി ഇന്ത്യ

View All
advertisement