Local Body Election 2020 | കണ്ണൂരില്‍ സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Last Updated:

സെക്രട്ടേറിയറ്റിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും അത് പൊതുഭരണ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി.

തിരുവനന്തപുരം: കണ്ണൂരില്‍ സ്വതന്ത്രവും നിര്‍ഭയവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം അനുവദിക്കുന്നില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആന്തൂരിലും മലപ്പട്ടത്തും സമാനമായ അവസ്ഥയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
കോണ്‍ഗ്രസിന് വ്യക്തമായി സ്വാധീനമുള്ള പഞ്ചായത്തുകളാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരന് ആന്തൂര്‍ മുൻസിപ്പാലിറ്റിയിൽ 4967 വോട്ടാണ് ലഭിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെയാണ് സിപിഎം തകര്‍ക്കുന്നത്. ഫാസിസ്റ്റ് നടപടിയാണിതെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷികള്‍ അല്ലാത്തവരുമായി ഒരു നീക്കുപോക്കും തെരഞ്ഞെടുപ്പില്‍ നടത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ ദേശീയ നിലപാടുകള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.അതിന് വിരുദ്ധമായ ഒരു നിലപാടും സ്വീകരിക്കുകയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ല.ഇതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഡിസിസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മൂന്നംഗ സമിതിയേയും കെപിസിസി നിയമിച്ചിട്ടുണ്ട്.അച്ചടക്ക ലംഘനം ഒരുവിധത്തിലും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും അത് പൊതുഭരണ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.
advertisement
തീപിടുത്തം ഉണ്ടായപ്പോള്‍ മദ്യകുപ്പിയും കണ്ടെത്തിയിരുന്നു.മദ്യാലയമായി സെക്രട്ടേറിയറ്റ് മാറി.എല്ലാത്തരം അനഭലക്ഷണീയമായ പ്രവര്‍ത്തനങ്ങളുടേയും പ്രഭവ കേന്ദ്രം സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | കണ്ണൂരില്‍ സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement