Local Body Elections 2020| പത്രിക നൽകിയത് ഒന്നരലക്ഷം പേർ; സൂക്ഷ്മ പരിശോധന ഇന്ന്; എതിരില്ലാതെ 19 LDF സ്ഥാനാർഥികൾ

Last Updated:

സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലേക്കായി  ആകെ 1,52,292 പേരാണ് പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
ആകെ പത്രികകൾ
ഗ്രാമപഞ്ചായത്തുകൾ- 1,14,515
ബ്ലോക്ക് പഞ്ചായത്തുകൾ- 12,322
ജില്ലാ പഞ്ചായത്തുകൾ- 1865
മുനിസിപ്പാലിറ്റികൾ- 19,747
കോർപറേഷനുകൾ- 3843
ജില്ലതിരിച്ചുള്ള കണക്ക് (ആകെ പത്രികകൾ)
തിരുവനന്തപുരം- 12,982
കൊല്ലം- 11,880
പത്തനംതിട്ട- 7190
ആലപ്പുഴ- 11614
കോട്ടയം- 9934
ഇടുക്കി- 5261
എറണാകുളം- 15,723
തൃശൂർ- 15,687
advertisement
പാലക്കാട്- 11,401
മലപ്പുറം- 18,612
കോഴിക്കോട്- 12,666
വയനാട്- 4281
കണ്ണൂർ- 10,155
കാസർഗോഡ്- 4906
19 ഇടത്ത് ഒറ്റസ്ഥാനാർഥികൾ മാത്രം
വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു.
advertisement
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അ‍ഞ്ചിടത്തും എൽഡിഎഫിന് എതിർ സ്ഥാനാർഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർഥികൾ മാത്രം. കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല.
advertisement
സൂക്ഷ്മ പരിശോധന
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും. അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​സി.​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കു​ക. നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന തീ​യ​തി​യി​ല്‍ 21 വ​യ​സ് പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം എ​ന്ന​തൊ​ഴി​കെ​യു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ദി​വ​സ​ത്തി​ലെ സ്ഥി​തി​യാ​ണ് യോ​ഗ്യ​ത​ക്കും അ​യോ​ഗ്യ​ത​ക്കും ക​ണ​ക്കാ​ക്കു​ക.
advertisement
ഏ​തെ​ങ്കി​ലും കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു അ​യോ​ഗ്യ​ത​യി​ല്ല. അ​ഴി​മ​തി​യ്‌​ക്കോ കൂ​റി​ല്ലാ​യ്മ​യ്‌​ക്കോ ഉ​ദ്യോ​ഗ​ത്തി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട​പ്പെ​ട്ട ഏ​തൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും പി​രി​ച്ചു​വി​ട​പ്പെ​ട്ട തി​യ​തി മു​ത​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്ക് അ​യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കും.​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ല്‍ പ​രി​ശോ​ധ​ന​ക്ക് ലഭിക്കും.
ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമർപ്പണം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| പത്രിക നൽകിയത് ഒന്നരലക്ഷം പേർ; സൂക്ഷ്മ പരിശോധന ഇന്ന്; എതിരില്ലാതെ 19 LDF സ്ഥാനാർഥികൾ
Next Article
advertisement
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി
  • മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി.

  • പ്രതിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  • വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

View All
advertisement