കൊല്ലം: ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകള്‍ ഊരി നല്കിയ അജ്ഞാതയായ സ്ത്രീയെ തേടി നാട്. അജ്ഞാതയ്ക്കായി കാത്തിരിക്കുകയാണ് കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്ര. ഇപ്പോഴിതാ ആ വളകള്‍ വിറ്റ് മാലയും പട്ടാഴി അമ്മയ്ക്ക് സ്വര്ണപൊട്ടും വാങ്ങിച്ചിരിക്കുകയാണ് സുഭദ്ര.
തിങ്കളാഴ്ച വൈകീട്ട് കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുന്പ് ക്ഷേത്രത്തിലെത്തി പൊട്ട് സമര്‍പ്പിച്ചശേഷം അവിടെവെച്ച് പുത്തന്‍ മാല ധരിക്കാനാണ് സുഭദ്രയുടെ തീരുമാനം.
ക്ഷേത്രത്തില്‍ വലംവെച്ച് തൊഴുന്നതിനിടെയാണ് സുഭദ്രയുടെ രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുകയായിരുന്നു.
നിലത്തു കിടന്നു കരഞ്ഞ സുഭദ്രാമ്മയെ ഒരു സ്ത്രീ പിടിച്ചെഴുന്നേല്‍പ്പിക്കുകയും കയ്യില്‍ കിടന്ന രണ്ട് സ്വര്‍ണ്ണവളകള്‍ സമ്മാനിക്കുകയും ചെയ്തു. ആശ്വാസവാക്കുകള്‍ പറഞ്ഞതോടൊപ്പം വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ എന്ന് പറഞ്ഞു മടങ്ങുകയും ചെയ്തതായി സുഭദ്ര'അമ്മ പറയുന്നു.
സംഭവമാറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികള്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇപ്പോള്‍ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തില്‍ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താന്‍ കഴിയാത്തതില്‍ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.