കൊട്ടാരക്കര: ക്ഷേത്രത്തില്‍ തൊഴുത് നില്ക്കവേ വീട്ടമ്മയുടെ മാല മോഷണം(Theft) പൊയി. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. എന്നാല്‍ മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്കി ഒരു സ്ത്രീ. ഇപ്പോള്‍ ഈ സ്ത്രീയെ തേടുകയാണ് നാട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല് സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.
കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
'അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം' വള ഊരി നല്കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.
Also Read-Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാരന്; കാര്‍ പൂര്‍ണമായും കത്തിനശിച്ചു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് മോഷണം പോയത്.
Arrest | സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡന്റിന് മര്‍ദനം; പ്രതി അറസ്റ്റില്‍
കൊല്ലം: കരിക്കോട്( Karicode) ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍ (Arrest).
Also Read-Accident| പാറമടക്കുളത്തിൽ ലോറി വീണു; 18 മണിക്കൂറിനൊടുവിൽ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു
ചാത്തിനാംകുളം കുരുന്നാമണിക്ഷേത്രത്തിനുസമീപം റാംഗലത്തുവീട്ടില് ശിവപ്രസാദിനെ (43) നെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പ്രതി ക്ഷേത്രസമിതി പ്രസിഡന്റിന്റെ ചായക്കടയില്‍ വരികയും കല്ലുകൊണ്ട് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തമ്പിയുടെ തലക്ക് അടിക്കുകയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം ഭരണസമിതി തള്ളിയതാണ് അക്രമണത്തിന് പിന്നിലെ കാരണമെന്ന് ഇന്‍സ്പെക്ടര്‍ കെ.വിനോദ് പറഞ്ഞു.
Also Read-Temperature | കൊടുംചൂട്; കേരളത്തില്‍ ആറു ജില്ലകളില്‍ ചൂട് കൂടും; ജാഗ്രത നിര്‍ദേശം
എസ്.ഐ.മാരായ എ.പി.അനീഷ്, സ്വാതി, എ.എസ്.ഐ. സുനില്‍, മധു, സി.പി.ഒ.മാരായ സുധീര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.