ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Last Updated:

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ചയറിയാം.

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ചയറിയാം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മറ്റന്നാള്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ ചേരാനാണ് നിര്‍ദേശം. സിറ്റിങ് എംപിമാരില്‍ പി.കരുണാകരൻ ഒഴികെയുള്ളവര്‍ മത്സരിക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും രണ്ടുദിവസം വീതം ചേരാനായിരുന്നു തീരുമാനം. എന്നാല്‍, സെക്രട്ടേറിയറ്റ് ഒരു ദിവസമായി ചുരുക്കി.
ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മറ്റന്നാള്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. അവിടെ നടക്കുന്ന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിയാകും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക.
സിറ്റിങ് എംപിമാരില്‍ പി കെ ശ്രീമതി, എം ബി രാജേഷ്, എ സമ്പത്ത്, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ മത്സരിക്കും. ഇരിങ്ങാലക്കുട എംപി ഇന്നസെന്‍റിനെ എറണാകുളത്ത് പരിഗണിച്ചേക്കും. പി.രാജീവാണ് എറണാകുളത്ത് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്. കൊല്ലത്ത് കെ.എന്‍.ബാലഗോപാലിനാണ് സാധ്യത.
advertisement
കേരള കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമാകും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയം. പത്തനംതിട്ട സിപിഎം ഏറ്റെടുത്താല്‍ റാന്നി എംഎല്‍എ രാജു എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കും. ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എ.എം.ആരിഫ്, മുന്‍ എംപി സിഎസ് സുജാത എന്നിവരാണ് പരിഗണനയില്‍. കോട്ടയത്ത് സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാര്‍ എന്നിവരാണ് പട്ടികയില്‍.
ചാലക്കുടിയില്‍ പി.രാജീവോ സാജുപോളോ സ്ഥാനാര്‍ഥിയാകും. കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്, എ.പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകും. വടകരയില്‍ പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരാണ് പട്ടികയില്‍. കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ആലത്തൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണനാണ് സാധ്യത. പൊന്നാനിയില്‍ നിയാസ് പുളിക്കലകത്ത്, മലപ്പുറത്ത് വിപി സാനു എന്നിവരാണ് പരിഗണനയില്‍. ഈ സീറ്റുകളില്‍ പൊതുസ്വതന്ത്രരേയും പരിഗണിക്കുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement