തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുമാറ്റം; മുൻ ബിജെഡി നേതാവ് ബിജെപിയിൽ

Last Updated:

കഴിഞ്ഞവർഷം ബി ജെ ഡി (ബിജു ജനതാ ദൾ) വിട്ട നേതാവ് ബൈജയന്ത് ജയ് പാണ്ഡ ബി ജെ പിയിൽ ചേർന്നു.

ന്യൂഡൽഹി: കഴിഞ്ഞവർഷം ബി ജെ ഡി (ബിജു ജനതാ ദൾ) വിട്ട നേതാവ് ബൈജയന്ത് ജയ് പാണ്ഡ ബി ജെ പിയിൽ ചേർന്നു. നവീൻ പട്നായിക്കിന്‍റെ ബിജു ജനതാ ദളിൽ നിന്ന് കഴിഞ്ഞവർഷമാണ് ബൈജയന്ത് ജയ് പാണ്ഡ പുറത്തുപോന്നത്. ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഇപ്പോൾ ഇദ്ദേഹം ബി ജെ പിയിൽ ചേർന്നിരിക്കുന്നത്.
ബി ജെ ഡി തലവൻ നവീൻ പട്നായിക്കുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് ബൈജയന്ത് ജയ് ബിജു ജനതാ ദൾ വിട്ടത്. ഒഡിഷ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ കഴിയുന്ന ഏതു പാർട്ടിയുമായും കൈ കോർക്കാൻ തയ്യാറാണെന്ന് ബൈജയന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ബി ജെ പിയിൽ ചേർന്നത്.
ബി ജെ ഡിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്തു തന്നെ ബി ജെ പിയോട് പാണ്ഡയ്ക്ക് താൽപര്യമുള്ളതായി വ്യക്തമാക്കിയിരുന്നു. പഞ്ചായത്തി രാജ് തെരഞ്ഞെടുപ്പിന്‍റെ സമയത്ത് സ്വന്തം മണ്ഡലത്തിൽ പോലും ബി ജെ ഡിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട അദ്ദേഹം പ്രതിപക്ഷ സ്ഥാനാർഥികളെ സഹായിച്ചു എന്ന് ആ സമയത്ത് ആരോപണവും ഉയർന്നിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുമാറ്റം; മുൻ ബിജെഡി നേതാവ് ബിജെപിയിൽ
Next Article
advertisement
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?' ഹിജാബ് വിവാദത്തിൽ  ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?': ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
  • ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ ഹിജാബ് വിവാദത്തിൽ പ്രതികരിച്ചു.

  • ഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിട്ടുവെന്ന് വിദ്യാർത്ഥിനിയുടെ പിതാവ്.

  • ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ചു.

View All
advertisement