എം ജി സർവകലാശാലയിൽ വീണ്ടും മാർക്ക് ദാന വിവാദം; ഇത്തവണ നഴ്സിങ് വിദ്യാർഥികൾക്ക്
Last Updated:
മേഴ്സി ചാൻസിലും പരാജയപ്പെട്ടവർക്കാണ് അഞ്ച് മാർക്ക് നൽകാൻ തീരുമാനിച്ചത്
തിരുവനന്തപുരം: ബിടെക് മാർക്ക് ദാന വിവാദത്തിന് പിന്നാലെ നഴ്സിങ് വിദ്യാർഥികൾക്കും എംജി സർവകലാശാലയുടെ മാർക്ക് ദാനം. നഴ്സിങ് കോഴ്സുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണിത്. പലതവണ പരീക്ഷയിൽ തോറ്റവർക്ക് നൽകുന്ന അവസാന അവസരമായ മേഴ്സി ചാൻസിലും പരാജയപ്പെട്ടവർക്കാണ് അഞ്ച് മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റ് ശുപാർശ അംഗീകരിച്ച് പരീക്ഷ കൺട്രോളർ ഈ മാസം 11ന് ഉത്തരവിറക്കി.
2008ലും 2009ലും സർവകലാശാലയുടെ കീഴിൽ ആരംഭിച്ച ബിഎസ് സി നഴ്സിങ് കോഴ്സ് വിദ്യാർഥികളിൽ മേഴ്സി ചാൻസിലും തോറ്റവർക്കാണ് ഇപ്പോൾ അഞ്ച് മാർക്ക് വീതം മോഡറേഷൻ ലഭിക്കുക. 2010ൽ ആരോഗ്യ സർവകലാശാല രൂപീകരിച്ചതോടെ ബിഎസ് സി നഴ്സിങ് കോഴ്സുകളുടെ നടത്തിപ്പ് അവർക്ക് കൈമാറിയിരുന്നു. 2010നു മുൻപുള്ള കോഴ്സുകളുടെ ചുമതല സർവകലാശാലയ്ക്ക് തന്നെയാണ്.
advertisement
നഴ്സിങ് കൗൺസിൽ മാനദണ്ഡത്തിന്റെ ലംഘനം
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻറെ രണ്ട് മാനദണ്ഡങ്ങളാണ് സർവകലാശാല ലംഘിച്ചത്
ഒന്ന്: കോഴ്സ് കാലദൈർഘ്യത്തിന്റെ ഇരട്ടി കാലയളവിനുള്ളിൽ മേഴ്സി ചാൻസ് പരീക്ഷ നടത്തണമെന്നാണ് നഴ്സിങ് കൗൺസിൽ നിബന്ധന.
ബിഎസ് സി നഴ്സിങ് കോഴ്സ് നാലു വർഷമാണ്. പരമാവധി എട്ടു വർഷത്തിനുള്ളിൽ മേഴ്സി ചാൻസ് പരീക്ഷ പൂർത്തിയായിരിക്കണം. എന്നാൽ ഇപ്പോൾ മെസ്സി ചാൻസ് നൽകിയത് 2008ലും 2009 ലും ആരംഭിച്ച ബാച്ചുകളിലെ വിദ്യാർഥികൾക്കാണ്. ഈ രണ്ട് ബാച്ചുകളുടെയും മേഴ്സി ചാൻസ് പരീക്ഷയ്ക്കുള്ള അവസരം യഥാക്രമം 2016 ലും 2017 ലും അവസാനിച്ചതാണ്.
advertisement
രണ്ട്: ബിഎസ്സി നേഴ്സിങ് പരീക്ഷയ്ക്ക് മോഡറേഷൻ നൽകാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യവസ്ഥ ചെയ്യുന്നില്ല. ഇത് ലംഘിച്ചാണ് തോറ്റ വിദ്യാർഥികളെ ജയിപ്പിക്കാനായി മോഡറേഷൻ നൽകാൻ സർവകലാശാല തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2019 12:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം ജി സർവകലാശാലയിൽ വീണ്ടും മാർക്ക് ദാന വിവാദം; ഇത്തവണ നഴ്സിങ് വിദ്യാർഥികൾക്ക്