'ശിവശങ്കറിന്‍റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവ്'; കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

എം ശിവശങ്കറിന്‍റെ അറസ്റ്റോടെ കള്ളക്കടത്ത് സംഘങ്ങൾക്കും ദേശവിരുദ്ധശക്തികൾക്കും അഭയമൊരുക്കാനുള്ള മുഖ്യമന്ത്രിയുടെ കൂട്ടാളികളുടെയും ശ്രമം തുറന്നുകാട്ടപ്പെട്ടു.

News18 Malayalam | news18-malayalam
Updated: October 28, 2020, 11:48 PM IST
'ശിവശങ്കറിന്‍റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവ്'; കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
വി മുരളീധരൻ
  • Share this:
ന്യൂഡൽഹി; എം. ശിവശങ്കർ അറസ്റ്റിലായത് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ട്വിറ്ററിലൂടെ മുരളീധരന്‍റെ പ്രതികരണം. മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയാനും രാജിവെക്കാനും തയ്യാറാകണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുന്നതാണെന്നും വി. മുരളീധരൻ പറഞ്ഞു. എം ശിവശങ്കറിന്‍റെ അറസ്റ്റോടെ കള്ളക്കടത്ത് സംഘങ്ങൾക്കും ദേശവിരുദ്ധശക്തികൾക്കും അഭയമൊരുക്കാനുള്ള മുഖ്യമന്ത്രിയുടെ കൂട്ടാളികളുടെയും ശ്രമം തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇന്നു രാത്രി പത്തുമണിയോടെയാണ് കൊച്ചിയിൽഎം ശിവശങ്കറിന്‍റെ അറസ്റ്റ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഇത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അറസ്റ്റ്.

കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുമാണ് ശിവശങ്കറിനെതിരെ ചാർത്തിയിരിക്കുന്ന കുറ്റം. ശിവശങ്കറിനെ നാളെ രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ ചോദ്യം ചെയ്യാനായി കാത്തുനിന്ന കസ്റ്റംസ് അധികൃതർ അവിടെനിന്ന് മടങ്ങുകയായിരുന്നു.


ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ സ്വകാര്യആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ 10.55ഓടെ കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടു പോകുകയാണ്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സുരേഷുമായി ആരോഗ്യസ്ഥിതികൾ ചർച്ച നടത്തിയ ശേഷമായിരുന്നു നോട്ടീസ് കൈമാറിയത്.

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിച്ചു.
Published by: Anuraj GR
First published: October 28, 2020, 11:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading