advertisement

SDPIയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണം, ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞോ?എം വി ​ഗോവിന്ദൻ

Last Updated:

എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാൽ സിപിഎമ്മും നിലപാട് വ്യക്തമാക്കുമെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു

News18
News18
കണ്ണൂർ: സിപിഎമ്മിന് എസ്‍‍ഡിപിഐയുടെ പിന്തുണയുണ്ടെന്ന ആരോപണങ്ങൾക്കിടെ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് എന്തിന് വേണ്ടെന്ന് പറയണമെന്നും ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാൽ സിപിഎമ്മും നിലപാട് വ്യക്തമാക്കുമെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, മാദ്ധ്യമങ്ങളുടെ ചില ചോദ്യങ്ങളിൽ നിന്ന് എം വി ​ഗോവിന്ദൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയും ചെയ്തു. എസ്ഡിപിഐ വർ​ഗീയ പാർ‌ട്ടിയാണോ എന്ന ചോദ്യത്തിൽ നിന്നാണ് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറിയത്.
വർ​ഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ഇക്കാര്യം വിശകലനം ചെയ്യേണ്ട വിഷയമാണ്. എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐ പിന്തുണ നിലപാട് വ്യക്തമാക്കിയാൽ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.
advertisement
എസ്ഡിപിഐ പിന്തുണയുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ സമ്മതിച്ചില്ലെങ്കിലും പലരുടെയും പ്രതികരണത്തിൽ നിന്നെല്ലാം വ്യക്തമാണ്. എസ്‍ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചിരുന്നു. തെറ്റായ ആശയങ്ങൾ തലയ്ക്ക് പിടിച്ചവരെ മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നും അതിന്റെ ഭാ​ഗമായാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SDPIയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണം, ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞോ?എം വി ​ഗോവിന്ദൻ
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement