ഇന്ത്യയിലെ 100 ധനികരുടെ ഫോബ്‌സ് പട്ടിക പുറത്ത്; ഏറ്റവും ധനികനായ മലയാളി എം എ യൂസഫലി; യുവ സമ്പന്നരിൽ ബൈജു രവീന്ദ്രനും ഡോ. ഷംഷീർ വയലിലും
Last Updated:
പട്ടികയിൽ ഇടംനേടിയത് എട്ടുമലയാളികൾ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നൂറു വ്യക്തികളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചു. ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലിയാണ്. 4.3 ബില്യൻ ഡോളറാണ് ആസ്തി. ബൈജൂസ് സ്ഥാപകനും സി.ഇ. ഒയുമായ ബൈജു രവീന്ദ്രനാണ് ഈ വർഷം പട്ടികയിൽ പുതുതായി ഇടം നേടിയ യുവ സംരംഭകൻ. 1.91 ബില്യൻ ഡോളറാണ് ഈ 38 കാരന്റെ ആസ്തി.
മലയാളി യുവ സംരംഭകരിൽ സമ്പത്തിൽ രണ്ടാമത് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ. 1.41 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ 72ആമത്തെ ധനികനാണ് ബൈജു രവീന്ദ്രൻ. 42 വയസുള്ള ഡോ. ഷംഷീർ വയലിൽ പട്ടികയിൽ 99ാം സ്ഥാനത്താണ്.
സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ: ആർ.പി ഗ്രൂപ്പ് ഉടമ രവി പിള്ള- ആസ്തി 3.1 ബില്യൻ ഡോളർ (43ാം സ്ഥാനം), മുത്തൂറ്റ് ഫിനാൻസ് ഉടമ എം.ജി ജോർജ് മുത്തൂറ്റ്-3.05 ബില്യൺ (44), ഇൻഫോസിസ് മുൻ വൈസ് ചെയർമാനും ആക്സിലർ വെഞ്ചേഴ്‌സ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ- 2.36 ബില്യൻ (55), ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണി വർക്കി- 2.05 ബില്യൻ (67), എസ് ഡി ഷിബുലാൽ- 1.4 ബില്യൺ (100).
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2019 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ത്യയിലെ 100 ധനികരുടെ ഫോബ്‌സ് പട്ടിക പുറത്ത്; ഏറ്റവും ധനികനായ മലയാളി എം എ യൂസഫലി; യുവ സമ്പന്നരിൽ ബൈജു രവീന്ദ്രനും ഡോ. ഷംഷീർ വയലിലും