സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നടതുറന്നത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്.
ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു നട തുറക്കല്‍. ഇതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി. തന്ത്രി കണ്ഠരര് രാജീവരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ തെളിയിച്ചു. പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ അയപ്പ ദര്‍ശനത്തിനായി തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടങ്ങുകയായിരുന്നു.
ഇന്ന് ദീപാരാധന അടക്കമുള്ള പ്രത്യേക പൂജകളില്ല. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ 3നാണ് നട തുറക്കുക 3.15ന് മകരവിളക്ക് കാലത്തെ നെയ്യഭിഷേകം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകം ചെയ്യാം. മണ്ഡലകാലത്തെ ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ട് ആറ് മണിവരെ 22, 450 പേരാണ് ദര്‍ശനത്തിനെത്തിയത്. നെയ്യഭിഷേകം നടത്താനായി തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തുടരുകയാണ്. ഇതോടെ സന്നിധാനത്തെ സുരക്ഷയും ശക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.