• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു

സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം.

  • Share this:

    മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്ചത്.

    അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഡോ. എം.അബ്ദുള്‍ ഗഫൂറിനെതിരെ വിജിലൻസിൽ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തി.

    Also read-സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ സമരം; ആശുപത്രികള്‍ സ്തംഭിക്കും

    രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

    Published by:Jayesh Krishnan
    First published: