AKG സെന്ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍; കലാപാഹ്വാനത്തിന് കേസ്
AKG സെന്ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍; കലാപാഹ്വാനത്തിന് കേസ്
എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാളെ ഇന്നലെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു.
Last Updated :
Share this:
എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. എകെജി സെന്റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇന്നലെ കസ്റ്റഡിയിലെടുത്ത അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാളെ ഇന്നലെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, എകെജി സെന്റർ ആക്രമണ കേസിൽ സംഭവം നടന്ന് 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെയാണ് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടിയാണ് എകെജി സെന്റിന് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയെതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. എകെജി സെന്റിന് മുന്‍വശത്തെ മതിലിലേക്കാണ് സ്ഫോടക വസ്തു വന്നു വീണത്.
വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തി. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഇപി ജയരാജൻ, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ അപ്പോൾത്തന്നെ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.