മൂന്നാഴ്ച്ച അബോധാവസ്ഥയിൽ; റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ ആൾ മരിച്ചു

Last Updated:

മൂന്നാഴ്ചയായി ചലന ശക്തിയും ഓർമ്മയും നഷ്ടപ്പെട്ട് അബോധാവസ്ഥയിലായിരുന്നു കുഞ്ഞുമുഹമ്മദ്.

ആലുവ: പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ ആൾ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (76) ആണ് മരിച്ചത്. മൂന്നാഴ്ചയായി ചലന ശക്തിയും ഓർമ്മയും നഷ്ടപ്പെട്ട് അബോധാവസ്ഥയിലായിരുന്നു കുഞ്ഞുമുഹമ്മദ്.
ഓഗസ്റ്റ് 20 നായിരുന്നു അപകടം. പെരുമ്പാവൂര്‍- ആലുവ റൂട്ടിലെ പതിയാട്ട് കവലയ്ക്ക് സമീപത്തു വെച്ച് സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
advertisement
കുഞ്ഞുമുഹമ്മദിന്റെ മരണത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി ഉയർന്നിരുന്നു. ഇവിടെ അപകടങ്ങളും പതിവായിരുന്നു. ഈ റോഡുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയത്.
തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ റോഡില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍–ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാഴ്ച്ച അബോധാവസ്ഥയിൽ; റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ ആൾ മരിച്ചു
Next Article
advertisement
തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി
തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി
  • കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 23,576 വാർഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.

  • ബി.ജെ.പിയുടെ 19,262 സ്ഥാനാർത്ഥികൾ താമര ചിഹ്നത്തിൽ മത്സരിക്കുന്നു, കോൺഗ്രസിന് 17,497 സ്ഥാനാർത്ഥികൾ.

  • 68,397 പേർ മുന്നണി സ്ഥാനാർത്ഥികളാണ്, 12 പാർട്ടികളുള്ള എൽ.ഡി.എഫ്, 11 പാർട്ടികളുള്ള യു.ഡി.എഫ്.

View All
advertisement