കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പിന്‍റെതാണെന്ന പൊതുബോധം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. പിഡബ്യൂഡിയുടെതല്ലാത്ത റോഡുകളുടെ കാര്യത്തിലും വകുപ്പ് പഴികേള്‍ക്കുന്നുണ്ട്.
അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍–ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിലെ റോഡുകളുടെ രൂപകൽപന മെച്ചപ്പെടുത്തണമെന്ന് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് റോഡുകളുടെ നിലവാരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശം പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസ്സമാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി