മദ്യലഹരിയില്‍ ഓടിച്ച കാര്‍ മാറിപ്പോയി; കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി
- Published by:Arun krishna
- news18-malayalam
Last Updated:
അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്‌ലി ബാറിലെത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്യലഹരിയില്‍ ബാറില്‍ നിന്നിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി ഓടിച്ച് പോയത് മറ്റൊരു കാര്‍. പിന്നാലെ കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ഭയന്ന് നിലവിളിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയരികിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി. കഴിഞ്ഞ
ദിവസം രാത്രിയില്‍ ചോറ്റാനിക്കരയിലാണ് സംഭവം നടന്നത്.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആഷ്‌ലി സ്വന്തം കാറാണെന്ന് കരുതി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരാളുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്‌ലി മറ്റൊന്നും ചിന്തിച്ചില്ല.
advertisement
പരിചയമില്ലാത്ത ഒരാള്‍ കാര്‍ വണ്ടിയോടിച്ച് മുന്നോട്ട് പോയതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി നിലവിളിച്ചതോടെ ആഷ്‌ലി പരിഭ്രാന്തനായി. ഇതിനിടെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന സ്ത്രീ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും നിയന്ത്രണം വിട്ട വണ്ടി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെ ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു.
തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും കരുതിയാണ് വണ്ടിയോടിച്ചതെന്നാണ് ആഷ്‌ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്‌ലി ബാറിലെത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2022 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയില്‍ ഓടിച്ച കാര്‍ മാറിപ്പോയി; കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി