Accident | മൂടാത്ത ഓടയിൽ വീണ് ആലപ്പുഴയിൽ യുവാവിന് ഗുരുതര പരുക്ക്; അപകടം സ്കൂട്ടർ ഓടിച്ചു വരവേ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പലക വെച്ച് ചില ഭാഗത്ത് മാത്രമാണ് കാന മൂടിയിരുന്നത്.
ആലപ്പുഴ: മൂടാത്ത കാനയിൽ വീണ് യുവാവിന് ഗുരുതര പരുക്ക്. മുല്ലക്കൽ സ്ട്രീറ്റിൽ കാനനിർമാണം നടന്നു വരുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പലക വെച്ച് ചില ഭാഗത്ത് മാത്രമാണ് കാന മൂടിയിരുന്നത്.
സ്കൂട്ടർ ഓടിച്ച് വരവേ കാനയിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗിയുമായി കൊല്ലം ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.സ്കൂട്ടറിൽ വരികയായിരുന്ന യുവാവ് ആംബുലൻസിനടിയിൽപ്പെട്ടാണ് പരിക്കേറ്റത്.ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു.
advertisement
നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2022 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | മൂടാത്ത ഓടയിൽ വീണ് ആലപ്പുഴയിൽ യുവാവിന് ഗുരുതര പരുക്ക്; അപകടം സ്കൂട്ടർ ഓടിച്ചു വരവേ