ജോസ് കെ. മാണി; എൽ.ഡി.എഫിൽ അസ്വാരസ്യം;പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും
ജോസ് കെ. മാണി; എൽ.ഡി.എഫിൽ അസ്വാരസ്യം;പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും
യു.ഡി.എഫിൽ നിന്നും പൂർണമായും പുറത്താകുന്ന ജോസ് വിഭാഗം ഇടതു മുന്നണിയിൽ എത്തുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് കർശ നിലപാടുമായി സി.പി.ഐയും എൻ.സി.പിയും രംഗത്തെത്തിയിരിക്കുന്നത്.
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഘടകകക്ഷികൾ. യു.ഡി.എഫിൽ നിന്നും പൂർണമായും പുറത്താകുന്ന ജോസ് വിഭാഗം ഇടതു മുന്നണിയിൽ എത്തുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് കർശ നിലപാടുമായി സി.പി.ഐയും എൻ.സി.പിയും രംഗത്തെത്തിയിരിക്കുന്നത്. ജോസ് വിഭാഗം ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പൻ വ്യക്തമാക്കിയിരിക്കുന്നത്.
ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ജോസ് കെ. മാണി കോടിയേരിയുമായി ചർച്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
നിയമസഭയില്‍ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് 24ന് മുൻപ് തന്നെ ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനിടെ രാജ്യസഭയില്‍ അവസരം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുന്നുണ്ട്.
കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളായി സി.പി.ഐ ആണ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നത്. ഇതാകട്ടെ ജോസ് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റും. ഈ സാഹചര്യത്തിൽ പ്രദേശികമായ എതിർപ്പുകൾ പരിഹരിച്ച മുന്നണിയിൽ എത്താനാണ് ഇപ്പോൾ ജോസും കൂട്ടരും ശ്രമിക്കുന്നതെന്നാണ് സൂചന. പെട്ടന്നുള്ള കൂടുമാറ്റം ഇടതു മുന്നണിയുടെ അണികളും അംഗീകരിക്കില്ലെന്ന തിരിച്ചറിവാണ് ജോസിന്റെ മുന്നണി പ്രവേശനം വൈകിപ്പിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.