Arya Rajendran Wedding|ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും; വിവാഹം എകെജി സെന്ററിൽ

Last Updated:

രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററൽ വെച്ച് വിവാഹം

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും (Arya Rajendran)ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററൽ വെച്ച് ലളിതമായ ചടങ്ങിലാണ് വിവാഹം.
രാഷ്ട്രീയ സമാഹൂക രംഗത്തെ പ്രമുഖർ വിവാഹത്തിന് എത്തും. വിവാഹത്തിന് എത്തുന്നവർ ഉപഹാരങ്ങൾ നൽകരുതെന്ന് ആര്യ രാജേന്ദ്രൻ നേരത്തേ അഭ്യർത്ഥിച്ചിരുന്നു.
സ്നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നുമായിരുന്നു ആര്യ രാജേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചത്.
advertisement
മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.
പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് കുറിപ്പിൽ ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ. 21-ാം വയസിൽ ആര്യ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Arya Rajendran Wedding|ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും; വിവാഹം എകെജി സെന്ററിൽ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement