വിവാഹത്തിന് ഉപഹാരം വേണ്ട; ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; മേയര്‍ ആര്യാ രാജേന്ദ്രൻ അഭ്യര്‍ത്ഥന

Last Updated:

സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ നൽകണമെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വിവാഹ ക്ഷണക്കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ നൽകണമെന്ന് ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
സെപ്റ്റംബർ നാലിനാണ് സച്ചിൽ ദേവ് എംഎൽഎയുമായുള്ള വിവാഹം നടക്കുന്നത്. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ വെച്ചായിരിക്കും വിവാഹമെന്ന് നേരത്തെ തന്നെ ഇരുവരും അറിയിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കല്യാണ ക്ഷണക്കുറിപ്പുമായി ആര്യാ രാജേന്ദ്രൻ എത്തിയിരിക്കുകയാണ്. പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് കുറിപ്പിൽ ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.
advertisement
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ. 21-ാം വയസിൽ ആര്യ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹത്തിന് ഉപഹാരം വേണ്ട; ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; മേയര്‍ ആര്യാ രാജേന്ദ്രൻ അഭ്യര്‍ത്ഥന
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement