നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്ന് കേസില്‍ ഉപാധികളോടെ ജാമ്യം

  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്ന് കേസില്‍ ഉപാധികളോടെ ജാമ്യം

  മൂന്ന് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും കമറുദ്ദീന്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാനാവില്ല

  MC Khamaruddin

  MC Khamaruddin

  • Last Updated :
  • Share this:
   കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

   മൂന്ന് കേസുകളിലും ഓരോ ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. മൂന്ന് മാസത്തേക്ക് കാസര്‍ഗോഡ് ജില്ലാ പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. നേരത്തെ ജാമ്യാപേക്ഷയുമായി എം.സി. കമറുദ്ദീന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

   Also Read ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; നിരാശമൂലം ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം

   പുതിയതായി സ്മര്‍പ്പിച്ച മൂന്നു ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോന്‍ പരിഗണിച്ചത്. നിക്ഷേപകരെ വഞ്ചിച്ച്‌ കോടികള്‍ തട്ടിയെന്ന പരാതിയില്‍ നൂറിലധികം കേസുകളാണ് കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കമറുദ്ദീന്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാനാവില്ല.
   Published by:user_49
   First published:
   )}