നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 4500 കോടി ഇ-മൊബിലിറ്റി പദ്ധതി | ഏതെങ്കിലും കമ്പനിക്ക് കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

  4500 കോടി ഇ-മൊബിലിറ്റി പദ്ധതി | ഏതെങ്കിലും കമ്പനിക്ക് കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

  ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്, വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോയെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ പ്രസക്തിയില്ല. മൂവായിരം ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

  എ.കെ ശശീന്ദ്രൻ

  എ.കെ ശശീന്ദ്രൻ

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: ഇ - മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതി ആരോപണങ്ങൾക്ക് ഫയലുകൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.

  ഡിപിആര്‍ തയ്യാറാക്കുന്നതിന് അപ്പുറത്തേക്ക് കരാറിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് തന്‍റെ ബോധ്യമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച് യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല.

  You may also like:4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

  ഏതെങ്കിലും കമ്പനിക്ക് കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഒരു നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടില്ല. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്എന്ന കമ്പനിയുമായി ഒരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

  ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്, വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോയെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ പ്രസക്തിയില്ല. മൂവായിരം ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഫയലുകള്‍ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു.
  First published:
  )}