4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Last Updated:

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്. എന്താണ് കമ്പനിയോട് മുഖ്യമന്ത്രിക്ക് ഇത്ര താത്പര്യമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. കരാർ അടിയന്തരമായി റദ്ദാക്കണമെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ കരിമ്പട്ടികയിൽപ്പെട്ട ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് കരാർ നൽകിയതെന്നും മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു. 4500 കോടിക്ക് മുവായിരം ഇലക്ട്രിക് ബസ് വാങ്ങാനുള്ള ഇ- മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.
You may also like:കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
പദ്ധതിയുടെ കൺസൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് നൽകിയത് ടെണ്ടറില്ലാതെയും മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയോട് ഡിപിആർ തയ്യാറാക്കാൻ തീരുമാനിച്ചത്.
advertisement
സത്യം കുംഭകോണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ട കമ്പനിയാണിത്. കെ-ഫോൺ, കൊച്ചി വ്യവസായ ഇടനാഴി എന്നീ പദ്ധതികളുടെ  കൺസൾട്ടൻസിയും ഈ കമ്പനിക്കാണ് നൽകിയത്. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്. എന്താണ് കമ്പനിയോട് മുഖ്യമന്ത്രിക്ക് ഇത്ര താത്പര്യമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. കരാർ അടിയന്തരമായി റദ്ദാക്കണമെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
advertisement
ബെവ്കോ, പമ്പാ മണൽ, തോട്ടപ്പള്ളി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Next Article
advertisement
Horoscope Dec 12 | തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും ആവശ്യം; സമാധാനം അനുഭവപ്പെടും : ഇന്നത്തെ രാശിഫലം
തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും ആവശ്യം; സമാധാനം അനുഭവപ്പെടും : ഇന്നത്തെ രാശിഫലം
  • ഇന്നത്തെ ദിവസം എല്ലാ രാശിക്കാർക്കും വെല്ലുവിളികളും പോസിറ്റീവ് അനുഭവങ്ങളും ഒരുപോലെ കാണാനാകും

  • തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും തുറന്ന ആശയവിനിമയവും നിർണായകമാണ്

  • സൗഹൃദം, ഐക്യം, സ്‌നേഹം എന്നിവയെ ശക്തിപ്പെടുത്താൻ ആശയവിനിമയവും വികാരാവബോധവും സഹായിക്കും

View All
advertisement