ശബരിമലയിലെ കഴുതകളുടെ ചൈതന്യം പോലും തന്ത്രിയ്ക്കില്ലെന്ന് ജി. സുധാകരന്‍

Last Updated:
ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ വീണ്ടും മന്ത്രി ജി. സുധാകരന്‍.
ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണെന്നും സുധാകരന്‍ പറഞ്ഞു.
advertisement
അമ്പലത്തെ സമര വേദിയാക്കാനാവില്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ കഴുതകളുടെ ചൈതന്യം പോലും തന്ത്രിയ്ക്കില്ലെന്ന് ജി. സുധാകരന്‍
Next Article
advertisement
കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി
കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി
  • കർണാടക സർക്കാർ വനിതാ ജീവനക്കാർക്ക് മാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിച്ചു.

  • ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികൾ പരിഗണിച്ച് 'പീരിയഡ്സ് ലീവ് പോളിസി-2025' അംഗീകരിച്ചു.

  • 60 ലക്ഷത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്ന കർണാടകയിൽ 12 ദിവസത്തെ ആർത്തവ അവധി നയം നടപ്പിലാക്കും.

View All
advertisement