കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ അന്വേഷണം ശരിയാ ദിശയിലാണെന്നും കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
ബിജെപി, യുഡിഎഫ് ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടിവിയെയും അനില്‍ നമ്പ്യാരെയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബിജെ.പി നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'' ജനം ടി.വിയിലെ കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞത് വേണമെങ്കില്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ ആ ചാനലിനെ തന്നെ ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞതോടുകൂടി കേന്ദ്ര സഹമന്ത്രിയേക്കൂടി സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതോടെ ബിജെപി എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല്‍ മതി''- കടകംപള്ളി പരിഹസിച്ചു. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയാണെന്നും കടകംപള്ളി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.