'വർഗീയ പരാമർശം ഒഴിവാക്കണം; സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്': മന്ത്രി കെ. കൃഷ്ണൻകുട്ടി
- Published by:Sneha Reghu
- news18-malayalam
Last Updated:
ശ്രീ നാരായണ ഗുരു പറഞ്ഞത് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വർഗീയമായി സമൂഹത്തെ വേർതിരിക്കാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ശ്രീ നാരായണ ഗുരു പറഞ്ഞത് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാമത വിഭാഗങ്ങളിലും പ്രയാസം നേരിടുന്നവരുണ്ടെന്നും , ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ . കൃഷ്‌ണൻ കുട്ടി പറഞ്ഞു.
നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കും , ജെ ഡി എസിനും കടുത്ത അതൃപ്ത്തിയുണ്ട്. എൽ. ഡി. എഫിന് വർഗീയതക്ക് എതിരെ ശക്തമായ നിലപാട് ഉണ്ടെന്നും , സാന്ദർഭികമായാണ് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പുകഴ്ത്തിയതെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 06, 2025 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയ പരാമർശം ഒഴിവാക്കണം; സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്': മന്ത്രി കെ. കൃഷ്ണൻകുട്ടി