KT Jaleel | മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെന്ററിൽ; കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

Last Updated:

സി.പി.എം സംസ്ഥാന സമിതിയോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി ജലീൽ എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരം:  വിവാദങ്ങൾക്കിടെ മന്ത്രി കെ.ടി ജലീല്‍ എ.കെ.ജി സെന്‍ററിലെത്തി കോടിയേരി  ബാലകൃഷ്ണനുമായി കൂടിക്കാഴ്‍ച നടത്തി. നേരത്തെ കാനം രാജേന്ദ്രനും കോടിയേരിയും തമ്മിലും കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു. സി.പി.എം  സംസ്ഥാന സമിതിയോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി ജലീൽ എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് നേതാക്കള്‍ പോയതിന് പിന്നാലെയാണ്‌ മന്ത്രി സി.പി.എം ആസ്ഥാനത്തെത്തിയത്.
ഇതിനിടെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത നടപടിയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിട്ടുണ്ട്.  കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ്‌ സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.എം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബി.ജെ.പി പ്രസിഡന്റ്‌ സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്‌. കോണ്‍ഗ്രസ്‌ എം.എല്‍.എ നല്‍കിയ പരാതിയിലാണ്‌ സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്‌ സി.ബി.ഐ കേസെടുത്തിരിക്കുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു.
advertisement
കോണ്‍ഗ്രസ്‌ - ബി.ജെ.പി കൂട്ടുകെട്ട്‌ ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്‌. അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന കോണ്‍ഗ്രസ്‌ കേരളത്തില്‍ സി.ബി.ഐയുടെ സ്‌തുതിപാഠകരാണ്. കോണ്‍ഗ്രസ്‌, ലീഗ്‌ നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട്‌ കേസുകള്‍ വര്‍ഷങ്ങളായിട്ടും സി.ബി.ഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെന്ററിൽ; കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement