വിനായകൻ കലാകാരൻ; പോലീസ് സ്റ്റേഷനിലെ കലാപ്രവർത്തനമായി കണ്ടാൽ മതി: സംസ്കാരിക മന്ത്രി സജി ചെറിയാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി
കൊല്ലം: പൊലീസ് സ്റ്റേഷനിൽ നടൻ വിനായകൻ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ കാലാകാരനാണ്. പൊലീസ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിനായകൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവർത്തനമായി കണ്ടാൽ മതി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നായിരുന്നു മന്ത്രി പറഞ്ഞത്.
advertisement
അതേസമയം, തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ പരാതി. വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് കേസ് എടുക്കണമെന്നുമാണ് പരാതി. പൊതുപ്രവർത്തകനും ചേന്നമംഗലം പഞ്ചായത്ത് കൗൺസിലറുമായ കെ ടി ഗ്ലിറ്ററാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
October 26, 2023 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനായകൻ കലാകാരൻ; പോലീസ് സ്റ്റേഷനിലെ കലാപ്രവർത്തനമായി കണ്ടാൽ മതി: സംസ്കാരിക മന്ത്രി സജി ചെറിയാൻ