ഇന്റർഫേസ് /വാർത്ത /Kerala / Shawarma| കാസർഗോഡ് ഷവർമ കഴിച്ച വിദ്യാർഥി മരിച്ച സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

Shawarma| കാസർഗോഡ് ഷവർമ കഴിച്ച വിദ്യാർഥി മരിച്ച സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു

  • Share this:

തിരുവനന്തപുരം: കാസര്‍ഗോഡ് (Kasargod) ഷവര്‍മ (shawarma) കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കാസർഗോഡ് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവർമ കഴിച്ച് അസ്വസ്ഥരായ 15 ഓളം പേരെ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- Shawarma| കാസർഗോഡ് ഷവർമ കഴിച്ചു വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ

ഏപ്രിൽ 29ന് ചെറുവത്തുരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളിൽ നിരവധി പേരാണ് ശനി, ഞായർ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

Also Read- Shawarma | ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് മുന്നറിയിപ്പ്; ചികിത്സ തേടണമെന്ന് ഡിഎംഒ

ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവർമ കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂൾബാർ അടപ്പിച്ചതായി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്നും പ്രമീള അറിയിച്ചു. കടയിൽ നിന്ന് ഭക്ഷ്യ സാംപിളുകൾ ശേഖരിച്ചു.

സംഭവത്തെ തുടർന്ന് ചെറുവത്തൂരിലെ ഐഡിയൽ കൂള്‍ ബാർ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. ജനരോഷം ഭയന്ന് കൂൾബാറിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കൂൾബാറിന് നേരെ കല്ലേറുമുണ്ടായി.

Also Read- KSRTC | നവവധുവുമൊത്ത് വീട്ടിൽ വരാൻ ഈ അധ്യാപകൻ RNC 816 ബസ് എന്തുകൊണ്ട് തെരഞ്ഞെടുത്തു?

ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് വരികയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷവര്‍മയില്‍ ഉപയോഗിച്ച ഇറച്ചി പഴക്കമുള്ളതാണോ എന്നറിയാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

First published:

Tags: Food Poisoning, Kasargod, Minister Veena George