സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറി; വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി
- Published by:Ashli
- news18-malayalam
Last Updated:
ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി. സ്പീക്കറാണെന്ന് അറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ടിക്കറ്റ് എക്സാമിനറിനെതിരെയുള്ള ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിനിടെ ടിടിഇ മോശമായി പെരുമാറിയെന്നാണ് പരാതി.
ഇത് സംബന്ധിച്ച് ഷംസീർ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് വന്ദേഭാരതിലെ ഡ്യൂട്ടിയില്‍ നിന്നും എസ് പത്മകുമാറിനെ നീക്കം ചെയ്തത്. എന്നാല്‍ സ്പീക്കറോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ടിടിഇമാരുടെ യൂണിയന്‍റെ പ്രതികരണം. സ്പീക്കർ ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്ന് ടിടിഇമാരുടെ സംഘടന പ്രതികരിച്ചു.
ALSO READ: വയനാടിന് സഹായഹസ്തവുമായി കേരളത്തിന്റെ പാക്കിസ്ഥാനി മരുമകൻ
ആരോപണം തെറ്റാണെന്നും ടിടിഇമാരുടെ യൂണിയന്‍ പറയുന്നു. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് സ്പീക്കര്‍ക്കൊപ്പം ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു. ഇത് ചോദ്യം ചെയ്യുകയും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ തർക്കത്തിന് പിന്നാലെ സ്പീക്കര്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ടിടിഇ സ്പിക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 06, 2024 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറി; വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി