Wayanad landslide| വയനാടിന് സഹായഹസ്തവുമായി കേരളത്തിന്റെ പാക്കിസ്ഥാനി മരുമകൻ
- Published by:Ashli
- news18-malayalam
Last Updated:
ശ്രീജ ഗോപാലും ഭര്‍ത്താവും പാകിസ്താന് സ്വദേശിയുമായ തൈമൂര്‍ താരിഖും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
അജ്മാന്: ലോകത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായി സഹായഹസ്തവുമായി കേരളത്തിന്റെ പാകിസ്താനി മരുമകനും. കോട്ടയം സ്വദേശിനി ശ്രീജ ഗോപാലും ഭര്‍ത്താവും പാകിസ്താന് സ്വദേശിയുമായ തൈമൂര്‍ താരിഖും ചേർന്ന് വയനാട്ടിലെ സർവ്വവും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികേ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
ഒറ്റ രാത്രി കൊണ്ട് ഒരു പ്രദേശത്തെ മനുഷ്യരും ജീവജാലങ്ങളും ജീവിത സാഹചര്യങ്ങളും പ്രകൃതി ദുരന്തത്തില്‍ ഇല്ലാതായത് കരളലിയിക്കുന്ന കാഴ്ചയാണെന്നും ഇവിടെ കാഴ്ചക്കാരാവാതെ കഴിയുന്ന സഹായം നല്‍കുകയാണെന്നും തൈമൂർ പ്രതികരിച്ചു. ദൂബായിലെ അജ്മാനിലാണ് ഇരുവരും താമസിക്കുന്നത്. വയനാട്ടിലും ദുരന്തപ്രദേശത്തും നിരവധി സുഹൃത്തുക്കളുണ്ടെന്നും ഇരുവരും പ്രതികരിച്ചു.
ALSO READ: ഭാര്യയും മക്കളും ഉമ്മയും ഉപ്പയും; 11 പേരെയും ഉരുളെടുത്തു; നൗഫൽ ഇനി തനിച്ച്
കേരളത്തില്‍ കഴിഞ്ഞ തവണയുണ്ടായ പ്രളയ സമയത്തും ഈ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. യു എ ഇ യിൽ നേഴ്സാണ് കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ശ്രീജാ ഗോപാലൻ. അജ്മാനിലെ ബിസിനസ്സുകാരനാണ് തൈമൂർ താരിഖ് ഖുറേഷി. കോട്ടയം പുതുപ്പള്ളിയിൽ താരിഖിന് സ്വന്തമായി ഒരു വീടുണ്ട്. ഭാര്യ ശ്രീജയുടെ വീടിന് അടുത്ത് തന്നെയാണ് താരിഖ് തന്റെ പിതാവിന്റെ പേരിൽ വീട് പണിതത്. താരിഖ് മനസിൽ എന്നാണ് വീടിന്റെ പേര്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
August 06, 2024 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad landslide| വയനാടിന് സഹായഹസ്തവുമായി കേരളത്തിന്റെ പാക്കിസ്ഥാനി മരുമകൻ