നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി"; മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി

  "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി"; മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി

  mani-mullapally

  mani-mullapally

  • Share this:
   തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി മന്ത്രി എംഎം മണി. യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന സർവ്വേ റിപ്പോർട്ട് കണ്ട് തുള്ളിച്ചാടുകയാണ് മുല്ലപ്പള്ളിയെന്നും എന്നാൽ അഖിലേന്ത്യ തലത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തറപറ്റുമെന്നുമുള്ള റിപ്പോർട്ടിൽ കെ.പി.സിസി അധ്യക്ഷന് ഒരു പ്രയാസവുമില്ലെന്നും എംഎം മണി വിമർശിക്കുന്നു.

   എൽഡിഎഫിന് സീറ്റ് കുറയുമെന്ന സർവ്വേ റിപ്പോർട്ടിലാണ് മുല്ലപ്പള്ളിക്ക് സന്തോഷമെന്നും, ഈയൊരവസ്ഥ എന്തൊരു ഗതികേടാണെന്നും മണി പറയുന്നു. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്നും എംഎം മണി ഫേസ്ബുക്കിൽ കുറിക്കുന്നു.

   എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

   പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സർവ്വേ റിപ്പോർട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേ അവസരത്തിൽ അഖിലേന്ത്യ തലത്തിൽ വന്ന എല്ലാ സർവ്വേ റിപ്പോർട്ടുകളും പറയുന്നത് ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തറപറ്റുമെന്നുമാണ്. അതിൽ കെ.പി.സിസി. അധ്യക്ഷന് ഒരു പ്രയാസവുമില്ല. എൽ.ഡി. എഫിന് സീറ്റ് കുറയുമെന്ന സർവ്വേ റിപ്പോർട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.

   First published:
   )}