M M Mani |'പൊട്ടൻ ആനയെ കണ്ടപോലെയാണ് സോണിയ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാൽ'; പരിഹാസവുമായി എം എം മണി
- Published by:Naveen
- news18-malayalam
Last Updated:
സിപിഎമ്മിനെ പരിഹസിച്ച് കൊണ്ടുള്ള കെ സുധാകരന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ എം എം മണി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂർ: കെപിസിസി (KPCC) അധ്യക്ഷൻ കെ സുധാകരനെയും (K Sudhakaran) കോൺഗ്രസിനെയും (Congress) പരിഹസിച്ച് മുതിർന്ന സിപിഎം (CPM) നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി (M M Mani). സിപിഎം പാർട്ടി കോൺഗ്രസിന്റെ (CPM Party Congress) ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കിയ കോൺഗ്രസ് നടപടിയെയാണ് എം എം മണി പരിഹസിച്ചത്. പൊട്ടൻ ആനയെ കണ്ടതുപോലെയാണ് സോണിയ ഗാന്ധിയോ കെ സുധാകരനോ എന്തെങ്കിലും ചെയ്‌താൽ എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
'60 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വമാണ് ഗാന്ധി ഘാതകരുടെ കൈയിലേക്ക് ഭരണമെത്തിച്ചത്. ഗാന്ധി പ്രതിമയുടെ തൊട്ടടുതായി ഗാന്ധിയെ വധിച്ചവരുടെ പ്രതിമ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടാക്കിയതും കോൺഗ്രസാണ്. വർഗീയയതയ്‌ക്കെതിരെ പോരാടുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. പൊട്ടൻ ആനയെ കണ്ടപോലെയാണ് സോണിയ ഗാന്ധിയുടെയും സുധാകരന്റെയും പ്രവർത്തികൾ. അതെല്ലാം വിഡ്ഢിത്തമാണ്.' - എം എം മണി പറഞ്ഞു.
സിപിഎമ്മിനെ പരിഹസിച്ച് കൊണ്ടുള്ള കെ സുധാകരന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ എം എം മണി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ വിശാലസഖ്യത്തിൽ ചേരണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു സുധാകരന്റെ പരാമർശം. ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോൺഗ്രസിന് മുന്നില്‍ സിപിഎമ്മിന്റെ ഉപാധികളെന്ന് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിര്‍ദേശിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല. കേരളത്തില്‍ മാത്രമാണ് സിപിഐഎമ്മിന് ഏക ആശ്രയമുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
advertisement
'ഉറുമ്പ് ആനയ്ക്ക് കല്യാണം പറയുന്നു'; സഖ്യം ചേരുന്നതിന് ഉപാധിവച്ച സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍
ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം ചേരുന്നതിന് ഉപാധികള്‍വച്ച സിപിഎം(CPM) നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(Congress). ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോണ്‍ഗ്രസ്സിനു മുന്നില്‍ സിപിഎമ്മിന്റെ ഉപാധികളെന്ന് സുധാകരന്‍ പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിര്‍ദേശിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല. കേരളത്തില്‍ മാത്രമാണ് സിപിഐഎമ്മിന് ഏക ആശ്രയമുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
advertisement
24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസ്സിനു മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി പറയുന്നത്. സിപിഎം മുന്നോട്ടുവെച്ച ഉപാധികളെ പരമപുച്ഛത്തോടെ എഴുതിത്തള്ളാന്‍ മാത്രമേ കഴിയൂവെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപിക്കെതിരെ ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് ഉപാധികള്‍ വച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2022 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M M Mani |'പൊട്ടൻ ആനയെ കണ്ടപോലെയാണ് സോണിയ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാൽ'; പരിഹാസവുമായി എം എം മണി