MM Mani| 'കെ കെ രമയ്ക്കെതിരെ പറഞ്ഞത് ശരിയായ കാര്യം; പരാമർശത്തിൽ ഖേദമില്ല': എം എം മണി

Last Updated:

നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷൻ ഇല്ലെന്ന് എം എം മണി

എം എം മണി
എം എം മണി
തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എം എം മണി എംഎൽഎ. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ഇന്നലെ നിയസമഭയില്‍ രമ പറഞ്ഞ ശേഷം സംസാരിക്കാനായിരുന്നു തനിക്ക് അവസരം ലഭിച്ചത്. അവരുടെ സംസാരത്തിന് ശേഷം അത്തരത്തില്‍ ഒരു മറുപടി കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അവര്‍ ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. രമയ്‌ക്കെതിരെ സംസാരിച്ചത് ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ ഒരു ഖേദവും തനിക്കില്ല. തന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ ഒരുമഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്ന് ബഹളം തുടങ്ങി. അതിനിടെ അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ അവര്‍ വിധവയല്ലേയെന്ന് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. വിധവയായത് അവരുടെ വിധിയെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അതാണ് നാക്കില്‍ വന്നത്. അതില്‍ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
advertisement
കേരള നിയമസഭയില്‍ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ മാത്രമാണ് ഉള്ളത്. നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷൻ ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമെടുത്തല്ല. അന്നേ ആ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. തനിക്ക് അവരോടും വിദ്വേഷം ഇല്ലെന്നും അവരുടെത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മണി പറഞ്ഞു.
advertisement
അതേസമയം എം എം മണി മാപ്പ് പറണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. സഭ ചേർന്നപ്പോൾ തന്നെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി.
advertisement
കോടതി വിധിയല്ല ടി പി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു. ഒരു കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാർട്ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എം എം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.
advertisement
ഈ ഘട്ടത്തിൽ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺ പാർലമെന്ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വി ഡി സതീശൻ ഇതിനോട് പ്രതികരിച്ചു. സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച ചേരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MM Mani| 'കെ കെ രമയ്ക്കെതിരെ പറഞ്ഞത് ശരിയായ കാര്യം; പരാമർശത്തിൽ ഖേദമില്ല': എം എം മണി
Next Article
advertisement
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി
  • ഡോ. രഘുനാഥ് മാഷേല്‍കറുടെ 54 ഓണററി പിഎച്ച്ഡികളും നവീകരണ ദര്‍ശനവും അനുമോദിച്ചു.

  • മാഷേല്‍കറുടെ ആശയങ്ങള്‍ റിലയന്‍സിന്റെ വളര്‍ച്ചക്കും സാങ്കേതിക നവീകരണത്തിനും പ്രചോദനമായി.

  • അനുകമ്പയും അറിവും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇന്ത്യയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് അംബാനി.

View All
advertisement