മോഹനൻ വധശ്രമം:RSS പ്രവർത്തകർ അറസ്റ്റിൽ
Last Updated:
കോഴിക്കോട് : സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെതിരായ വധശ്രമക്കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. ആർഎസ്എസ് കോഴിക്കോട് സിറ്റി ജില്ലാ കാര്യവാഹക് വെള്ളയിൽ സ്വദേശി എൻ പി രൂപേഷ്, നാദാപുരം കോറോത്ത് വീട്ടിൽ ഷിജിൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാല് പേർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഇവരിൽ രണ്ട് പേരെ പി. മോഹനൻ തിരിച്ചറിഞ്ഞു.
2017 ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ മോഹനൻ കാറിൽ നിന്നിറങ്ങുമ്പോൾ ബോംബെറിയുകയായിരുന്നു. തലേന്നാൾ വൈകുന്നേരം വടകരയിലെ ആർഎസ്എസ് കാര്യാലയം സിപിഎം പ്രവര്‍ത്തകർ ആക്രമിച്ചിരുന്നുവെന്നും ഇതിന് പകരമാണ് ബോംബെറിഞ്ഞതെന്നുമാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
advertisement
രണ്ട് പേരെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.അന്വേഷണം നീണ്ടുവെങ്കിലും യഥാർഥ പ്രതികൾ പിടിക്കപ്പെട്ടുവെന്നാണ് പി.മോഹനൻ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2018 1:35 PM IST