ബാറിൽ വിറ്റ ജവാൻ റമ്മിൽ അനുവദിച്ചതിലും കൂടുതൽ ആൽക്കഹോൾ; ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെ കേസ്
- Published by:user_49
Last Updated:
മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന
കോഴിക്കോട് മുക്കത്തെ മലയോരം ഗേറ്റ് വേ ബാര്‍ഹോട്ടലില്‍ വ്യാജ മദ്യം വിറ്റതിന് കേസ്. ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയത്. മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.
മെയ് 29-ന് മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. പരിശോധിച്ച സാമ്പിളിൽ നിർദ്ദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തി.
advertisement
ജവാനിൽ 42.18ശതമാനമാണ് ഈതൈൽ ആൽകഹോൾ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കോഹിളിന്‍റെ അളവ്. സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയാണ് ബാറുടമ മദ്യം വാങ്ങിയത്.
മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. ബാറിൽ വെച്ചു തന്നെ കൃത്രിമം നടന്നരിരിക്കാനാണ് സാധ്യതയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതേ ബ്രാൻഡിലുള്ള കുപ്പികളിൽ കൃത്രിമം കണ്ടെത്തിയിട്ടുമില്ല. അബ്കാരി ആക്റ്റിലെ 56ബി, 57എ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാറുടമയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 11, 2020 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാറിൽ വിറ്റ ജവാൻ റമ്മിൽ അനുവദിച്ചതിലും കൂടുതൽ ആൽക്കഹോൾ; ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെ കേസ്









