പ്രാവിനെ വളർത്തുന്നവർ ഒരുപാട് പേരുണ്ട്. ചിലരുടെ കയ്യിൽ മുന്തിയ ഇനം പ്രാവുകളുടെ ശേഖരം തന്നെയുണ്ട്. ഇത്തരത്തിലുള്ള പ്രാവുകൾക്ക് എന്ത് വില വരും. ആയിരം മുതൽ ചിലപ്പോൾ ലക്ഷങ്ങൾ വരെ വന്നേക്കാം. എന്നാൽ ഇത്രയും വില കൊടുത്ത് ഒരാൾ പ്രാവിനെ വാങ്ങുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചോദിക്കുന്നത്.
ദക്ഷിണ ആഫ്രിക്കൻ സ്വദേശിയായ ഒരാൾ ഓൺലൈനിലൂടെ വാങ്ങിയ പ്രാവിന്റെ വില 1.3 ദശലക്ഷം യൂറോയായിരുന്നു. അതായത് ഏകദേശം പതിനൊന്നര കോടി ഇന്ത്യൻ രൂപ. ഒരുപാട് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള റേസിംഗ് ലോകത്തെ താരമായ പ്രാവിനാണ് ഇദ്ദേഹം ഈ വില നൽകി സ്വന്തമാക്കിയിരിക്കുന്നത്.
Also Read മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു
ബെൽജിയത്തിലെ പ്രശസ്ത പ്രാവ് വളർത്ത് കേന്ദ്രമായ ഹോക് വാൻ ഡി വൗവർ അവരുടെ ശേഖരത്തിലുള്ള റേസിംഗ് പ്രാവുകളുടെ മുഴുവൻ വിൽക്കുയാണ്. അവരുടെ കൈയിൽ ദേശീയതലത്തിൽ കിരീടമണിഞ്ഞ നിരവധി പ്രാവുകളുണ്ട്. ഇതിൽ ഏറ്റവും മിടുക്കി രണ്ട് വയസുള്ള റേസിംഗ് പ്രാവായ ന്യൂ കിമ്മാണ്.
ഈ മിടുക്കിക്ക് വേണ്ടിയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശി ഓൺലൈനിൽ 11 കോടി 61 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പിപ, പിജിയൻ പാരഡൈസ് വെബ്സൈറ്റിലാണ് ലേലം ആരംഭിച്ചത്. 180 പൗണ്ടായിരുന്നു (ഏകദേശം 18,000 രൂപ) ന്യൂ കിമ്മിന്റെ അടിസ്ഥാന വില. ഒന്നര മണിക്കൂറിനുള്ളിൽ ന്യൂ കിമ്മിന് 300 ബിഡ്ഡുകൾ ലഭിച്ചു. അതിൽ ഏറ്റവും ഉയർന്നത് 1.3 ദശലക്ഷം യൂറോയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auction, Social media viral